ശശികുമാർ
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി വികസന കമ്മീഷന്റെ നേതൃത്വത്തിൽ 30-10-2024 ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സ്ത്രീജ്യോതി സംഗമം-2024 സംഘടിപ്പിച്ചു. സ്ത്രീജ്യോതി പ്രസിഡൻറ് ശ്രീമതി ലീലാ ലോറൻസ് അധ്യക്ഷത വഹിച്ച യോഗം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സലൂജ വി.ആർ. ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ വെരി റവ.മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും NIDS ഡയറക്ടർ വെരി റവ.ഫാ.രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശവും രൂപത ശുശ്രൂഷ കോഡിനേറ്റർ വെരി റവ. മോൺ. വി.പി.ജോസ് മുഖ്യ സന്ദേശവും നൽകി. കമ്മീഷൻ സെക്രട്ടറി ശ്രീമതി അൽഫോൻസ ആൻ്റിൽസ്, NIDS നഴ്സറി കോ ഓഡിനേറ്റർ ശ്രീമതി ലളിത, മുൻ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി WR ഹീബ, സ്ത്രീ ജ്യോതി സെക്രട്ടറി ശ്രീമതി സരിത, ബാലരാമപുരം മേഖലാ അനിമേറ്റർ ശ്രീമതി ഷീബ, ചുള്ളിമാനൂർ മേഖലാ അനിമേറ്റർ ശ്രീമതി ലീല മോഹൻ, ദൂരദർശൻ അവതാരിക ശ്രീമതി ഗ്രീഷ്മ,ഗവേണിംഗ് ബോഡി അംഗം ശ്രീമതി അനിതാ രാജൻ, സ്ത്രീജ്യോതി ഖജാൻജി ശ്രീമതി സത്യസിംല എന്നിവർ സംസാരിച്ചു. ശ്രീമതി ബെൽസി മാർക്കോസ്, ശ്രീമതി, ഗ്രീഷ്മ, ശ്രീമതി ലൈല രാജൻ എന്നിവരെ ആദരിക്കുകയും കാൻസർരോഗികൾക്കുള്ള വിഗ് വിതരണവും സംഘടിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യവും സ്ത്രീകളും എന്ന വിഷയത്തെ ആസ്പദമാക്കി പഠനശിബിരം സംഘടിപ്പിച്ചു. ശ്രീമതി WR ഹീബ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് സ്ത്രീജ്യോതി അംഗങ്ങളുടെ വിവിധ കലാപരിപാടികൾ വർണാഭകരമാക്കി.