ലളിത സി.
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സറി സ്കൂൾ ടീച്ചേഴ്സിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഓലത്താണി പാരിഷ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. NIDS ഡയറക്ടർ വെരി. റവ.ഫാ.രാഹുൽ ബി. ആന്റോ അധ്യക്ഷത വഹിച്ച സമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ശ്രീമതി അൽഫോൻസ ആൻ്റിൽസ്, നഴ്സറി കോഡിനേറ്റർ ശ്രീമതി ലളിത സി., നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ശ്രീമതി ബിനകുമാരി, ആമച്ചൽ നഴ്സറി സ്കൂൾ ടീച്ചർ ശ്രീമതി ഗീതകുമാരി പേരയം നഴ്സറി സ്കൂൾ ടീച്ചർ ശ്രീമതി ലിനോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആശാകിരണം കാൻസർ സുരക്ഷ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ധനസഹായ തുകയായ 5550/- രൂപ പൊറ്റയിൽകട ഷീജ കുമാരിയ്ക്ക് നൽകി. മോൺ. ജി. ക്രിസ്തുദാസ് ക്രിസ്തുമസ് കേക്ക് മുറിക്കുകയും ടീച്ചേഴ്സിന് യൂണിഫോം വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് ടീച്ചേഴ്സ് ക്രിസ്തുമസ് ഫ്രണ്ടിനുള്ള സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.


















One Comment