നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കേരള ലേബർ മൂവ്മെൻ്റിൻ്റെ (KLM ) നേതൃത്വത്തിൽ 30-07-2025 ബുധനാഴ്ച 10.30 ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ KLM രൂപത നേതൃസമ്മേളനം സംഘടിപ്പിച്ചു. NIDS പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത സഹമെത്രാൻ റൈറ്റ് റവ. ഡോ. സെൽവരാജൻ പിതാവ് ഉത്ഘാടനം ചെയ്തു. KLM രൂപത സെക്രട്ടറി ശീമതി ബീനറാണി റിപ്പോർട്ട് അവതരിപ്പിച്ചു. NIDS ഡയറക്ടർ വെരി റവ. ഫാ. രാഹുൽ ബി. ആൻ്റോ,രൂപത KLM ഡയറക്ടർ വെരി റവ.ഫാ.ഡെന്നിസ് മണ്ണൂർ,കമ്മീഷൻ സെക്രട്ടറി റവ.ഫാ.ക്ലീറ്റസ്, KLM സംസ്ഥാന സമിതി പ്രസിഡൻ്റ് ശ്രീ. ജോസ് മാത്യു, KLM സംസ്ഥാന സമിതി സെക്രട്ടറി ശ്രീ. ഡിക്സൻ മനീക്, KLM സംസ്ഥാന സമിതി ഖജാൻജി ശ്രീ. തോമസ് മാത്യു, പ്രോജക്ട് ഓഫീസർ ശ്രീ. മൈക്കിൾ, KLM രൂപത പ്രസിഡൻ്റ് ശ്രീ. ദേവരാജൻ, രൂപത NIDS സെക്രട്ടറി പ്രതിനിധി ശ്രീ. ശശിധരൻ,KLM രൂപത ഖജാൻജി ശ്രീമതി കല, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ശ്രീമതി ബീനകുമാരി എന്നിവർ സംസാരിച്ചു. “KLM എന്ത്?എന്തിന്?” എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ. ജോസ് മാത്യു , “KLM തൊഴിലാളി ഫോറങ്ങൾ ” എന്ന വിഷയത്തെ ശ്രീ. ഡിക്സൻ മനീക്ക് എന്നിവർ ക്ലാസ് നയിച്ചു. തുടർന്ന് കർഷക തൊഴിലാളി ക്ഷേമനിധി, നിർമ്മാണ തൊഴിലാളി ക്ഷേമനിധി, മോട്ടോർ തൊഴിലാളി ക്ഷേമനിധി, തയ്യൽ തൊഴിലായി ക്ഷേമനിധി,ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി, അസംഘടിത തൊഴിലാളി ക്ഷേമനിധി, പീഡിക തൊഴിലാളി ക്ഷേമനിധി, പ്രവാസി ക്ഷേമനിധി എന്നിവയുടെ രൂപത കമ്മിറ്റി രൂപീകരിച്ചു. KLM ആനിമേറ്റർമാരായ ശ്രീ. ശശികുമാർ, ശ്രീ. ജയരാജ് എന്നിവർ നേതൃത്വം നൽകി.