നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ മേഖല തലങ്ങളിൽ ചിങ്ങം-1 കർഷക ദിനാചരണം സംഘടിപ്പിച്ചു. 17-08-2025 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് ബാലരാമപുരം ഫെറോന സമിതി അരംമുകൾ നിത്യസഹായ മാതാ ദൈവാലയ പാരിഷ് ഹാളിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. NIDS മേഖല കോ-ഓഡിനേറ്റർ വെരി.റവ. ഫാ.ഷാജ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം അവണാകുഴി സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല ആനിമേറ്റർ ശ്രീമതി ഷീബ, അരംഗമുകൾ NIDS യൂണിറ്റ് സെക്രട്ടറി ശ്രീ.ജയൻ, ഫെറോന KLCA പ്രസിഡൻ്റ് ശ്രീ.ബിബിൻ, KCYM ഫെറോന പ്രസിഡൻ്റ് ശ്രീ.സാനു, അരംഗമഗൾ ഉപേദേശി ശ്രീ.നേശൻ, NIDS ഫെറോന സെക്രട്ടറി ശ്രീ. ശരത് എന്നിവർ സംസാരിച്ചു. തുടർന്ന് മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച ക്ഷീര കർഷക ശ്രീമതി അനിത (അരംഗമുകൾ യൂണിറ്റ്), ശ്രീമതി ഷൈനി (കമുകിൻകോട് യൂണിറ്റ്), മികച്ച വീട്ടുവളപ്പിലെ കൃഷി ശ്രീമതി ലിസി (ബാലരാമപുരം യൂണിറ്റ്), മികച്ച ടെറസിലെ കൃഷി ശ്രീമതി തങ്കമണി ( മൈലമൂട് യൂണിറ്റ്), സമഗ്രകൃഷി ശ്രീമതി ശാന്ത (അയണിമൂട് യൂണിറ്റ്) എന്നീ കർഷകരെ ആദരിച്ചു. NIDS രൂപത സമിതിയെ പ്രതിനിധീകരിച്ച് CBR കോ- ഓഡിനേറ്റർ ശ്രീ. ശശികുമാർ സന്ദർശിച്ച് കർഷകദിനാചരണ പരിപാടികൾ വിലയിരുത്തി.