നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കട്ടയ്ക്കോട് മേഖല കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ പേയാട് സെന്റ് സേവ്യേഴ്സ് പാരിഷ് ഹാളിൽ വച്ച് 17-08-2025 ഞായറാഴ്ച ഉച്ചയ്ക്ശേഷം 02.00 മണിക്ക് ചിങ്ങം -1 കർഷക ദിനാചരണം സംഘടിപ്പിച്ചു. NIDS കട്ടയ്ക്കോട് മേഖല കോ-ഓഡിനേറ്റർ റവ.ഫാ. അജു അലക്സ് അധ്യക്ഷത വഹിച്ച യോഗം കട്ടയ്ക്കോട് ഫെറോന വികാരി വെരി റവ.ഫാ. ജോയ് സാബു ഉദ്ഘാടനം ചെയ്തു. വിളപ്പിൽശാല കൃഷി ഓഫീസർ ശ്രീ ജയദാസ് സി.വി. മുഖ്യ സന്ദേശം നൽകി സംസാരിച്ചു. മലപ്പനംകോട് ക്രെഡിറ്റ് യൂണിയൻ പ്രൊമോട്ടർ ശ്രീ.രാജൻ,മേഖല സെക്രട്ടറി ശ്രീ.വർഗീസ് ബാസ്റ്റിൻ, മേഖല ആനിമേറ്റർ ശ്രീമതി ലിനു ജോസ് എന്നിവർ സംസാരിച്ചു. മികച്ച ബാലകർഷകയായി തിരഞ്ഞെടുക്കപ്പെട്ട പേയാട് സെന്റ് സേവിയേഴ്സ് സ്കൂളിലെ കർഷക ക്ലബ്ബ് വിദ്യാർത്ഥിനി കുമാരി ആൻ മരിയ കാർഷിക അനുഭവം പങ്കുവെച്ചു. വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ച 5 കർഷകരെ മെമെന്റോ നൽകിയും ക്യാഷ് അവാർഡ് നൽകിയും ആദരിച്ചു.







