നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി കാട്ടാക്കട മേഖല 30-11-2025 ഞായറാഴ്ച ഉച്ചയ്ക് ശേഷം 02.00 മണിക്ക് മാനല്ലൂർ സെൻ്റ് പോൾസ് പാരീഷ് ഹാളിൽ വച്ച് 29-ാം വാർഷികവും സ്വയംസഹായ സംഘസംഗമവും സംഘടിപ്പിച്ചു.

ഫെറോന വികാരി വെരി റവ. ഫാ. ജോസഫ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറലും നിഡ്സ് പ്രസിഡൻ്റുമായ റൈറ്റ് റവ. മോൺ. ഡോ.ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ വെരി റവ.ഫാ. രാഹുൽ ബി. ആൻ്റോ, കാട്ടാക്കട മേഖല കോ- ഓഡിനേറ്റർ റവ. ഫാ. ബിനു വർഗ്ഗീസ്, മാറനല്ലൂർ NIDS യൂണിറ്റ് പ്രസിഡൻ്റ് റവ.ഫാ. കെ.പി. ജോൺ, NIDS കമ്മീഷൻ സെക്രട്ടറി ശ്രീ. വത്സല ബാബു, മേഖല ആനിമേറ്റർ ശ്രീമതി പ്രകാശി, കള്ളിക്കാട് സെൻ്റ് അന്നാസ് LPS ബാലകർഷക ക്ലബ് അംഗം കുമാരി അക്ഷര, മേഖല എക്സിക്യൂട്ടീവ് അംഗം ശ്രീ. ബിജു, കുളവു പാറ NIDS യൂണിറ്റ് സെക്രട്ടറി ശ്രീ.യോഹന്നാൻ, പ്രോഗ്രാം കോ ഓഡിനേറ്റർ ശ്രീ. സജീഷ് കുമാർ എന്നിവർ സംസാരിച്ചു.

റൈറ്റ് റവ. മോൺ. ഡോ.ക്രിസ്തുദാസ് തോംസൺ നെ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും വെരി റവ.ഫാ. രാഹുൽ ബി. ആൻ്റോ യ്ക്ക് സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു.

മികച്ച ക്രഡിറ്റ് യൂണിയൻ, നിഡ്സ് യൂണിറ്റ്, കർഷക ക്ലബ്, കോൾപിംഗ് ഗ്രൂപ്പ്, ബാല കർഷക ക്ലബ്, വനിതാവേദി എന്നിവർക്ക് ക്യാഷ് അവാർഡ് നൽകി. 350 ഓളം അംഗങ്ങൾ പങ്കെടുത്തു.