
ചിങ്ങം -1 കർഷക ദിനാചരണം
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കട്ടയ്ക്കോട് മേഖല കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ പേയാട് സെന്റ് സേവ്യേഴ്സ് പാരിഷ് ഹാളിൽ വച്ച് 17-08-2025 ഞായറാഴ്ച ഉച്ചയ്ക്ശേഷം 02.00 മണിക്ക് ചിങ്ങം -1 കർഷക ദിനാചരണം സംഘടിപ്പിച്ചു. NIDS കട്ടയ്ക്കോട് മേഖല കോ-ഓഡിനേറ്റർ റവ.ഫാ. അജു അലക്സ് അധ്യക്ഷത വഹിച്ച യോഗം കട്ടയ്ക്കോട് ഫെറോന വികാരി വെരി റവ.ഫാ. ജോയ് സാബു ഉദ്ഘാടനം ചെയ്തു. വിളപ്പിൽശാല കൃഷി ഓഫീസർ ശ്രീ ജയദാസ് സി.വി. മുഖ്യ സന്ദേശം നൽകി സംസാരിച്ചു. […]