നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി യുടെ നേതൃത്വത്തിൽ സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഇരുപത്തിരണ്ടാം വാർഷികാഘോഷം 23-12-2024 തിങ്കളാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ വച്ച് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ തങ്കമണി അധ്യക്ഷത വഹിച്ച പൊതുസമ്മേളനം കോവളം നിയോജകമണ്ഡലം എം.എൽ.എ. ശ്രീ.എം.വിൻസെന്റ് ഉദ്ഘാടനം നിർവ്വഹിക്കുകയും ഡൽഹി ശിവശക്തി മോഡൽ സ്കൂളിൽ സംഘടിപ്പിച്ച ദേശീയ സ്പെഷ്യൽ ഒളിമ്പിക്സ് വനിത വിഭാഗം ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ആരതിയെ ആദരിക്കുകയും ചെയ്തു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും NIDS ഡയറക്ടർ വെരി.റവ. ഫാ.രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശവും നൽകി. മുഖ്യ സന്ദേശവും ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിന്റെ രണ്ടാമത്തെ ബാച്ചിൻ്റെ ഉദ്ഘാടനവും കമ്മീഷണർ ഫോർ പേഴ്സൺ വിത്ത് ഡിസബിലിറ്റി കേരള ശ്രീ.പി.റ്റി.ബാബുരാജ് നിർവഹിച്ചു. നിഡ്സ് കമ്മീഷൻ സെക്രട്ടറി വെരി റവ.ഫാ.ഡെന്നിസ് മണ്ണൂർ, പ്രോജക്ട് ഓഫീസർ ശ്രീ.മൈക്കിൾ, അസി.പ്രൊജക്ട് ഓഫീസർ ശ്രീ. ബിജു ആൻ്റണി, മുൻ കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുധാർജ്ജുനൻ, മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉഷകുമാരി, മുൻ അസോസിയേഷൻ സെക്രട്ടറി ശ്രീ.അനിൽ, അസോസിയേഷൻ സെക്രട്ടറി ശ്രീമതി സൗമ്യ പി.റ്റി., അസോസിയേഷൻ അംഗം ശ്രീമതി രെജി, ട്രെയിനർ കുമാരി ദീപ്തി എന്നിവർ സംസാരിച്ചു. സംഘാംഗങ്ങളുടെ വിവിധ കലാപരിപാടികളും അസോസിയേഷൻ അംഗം ശ്രീ. സതീഷ് കുമാറിൻ്റെ മാജിക് ഷോയും ആഘോഷത്തെ വർണാഭകരമാക്കി. വിദ്യാഭ്യാസ ധനസഹായ പദ്ധതി, ചികിത്സാ ധനസഹായ പദ്ധതി, പ്രദർശന വിപണന മേള, മുറ്റത്തൊരാട് പദ്ധതി, പശുക്കുട്ടി വിതരണ പദ്ധതി, ഭവനത്തിന് 5 കിലോ അരി വിതരണ പദ്ധതി, എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് അവാർഡ് വിതരണം കലാകായിക മത്സര വിജയികൾക്ക് സമ്മാനവിതരണവും സംഘടിപ്പിച്ചു. സി.ബി. ആർ. കോ- ഓഡിനേറ്റർ ശ്രീ. ശശികുമാർ, ട്രെയിനർ കുമാരി സോന എന്നിവർ നേതൃത്വം നൽകി.
![](https://nidsneyyattinkara.com/wp-content/uploads/2025/01/DSC00145-1024x576.jpg)
![](https://nidsneyyattinkara.com/wp-content/uploads/2025/01/DSC00094-1024x576.jpg)