നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാചരണവും ബോധവൽക്കരണ സെമിനാറും 30-07-2025 തിങ്കളാഴ്ച രാത്രി 08.30 മുതൽ 09.50 വരെ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. കമ്മിഷൻ സെക്രട്ടറി വെരി റവ. ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ വെരി റവ. ഫാ. രാഹുൽ ബി ആൻ്റോ ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത ഡോക്ടേഴ്സ് ഫോറം പ്രസിഡൻ്റ് ഡോ.ജോയ് ജോൺ, ഡോക്ടേഴ്സ് ഫോറം സെക്രട്ടറി ഡോ.റയ്മണ്ട് , കമ്മീഷൻ സെക്രട്ടറി റവ.ഫാ. ക്ലിറ്റസ്, മേഖല ആനിമേറ്റർ ശ്രീമതി ബീന കുമാരി എന്നിവർ സംസാരിച്ചു. മഴക്കാല രോഗങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി വിതുര ഫാമിലി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ. സനിത ജസ്റ്റിൻ ക്ലാസ് നയിച്ചു. പ്രസ്തുത ഗൂഗിൾ മീറ്റിംഗിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഹൃദ്യമായ നന്ദി.