നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവർജ്ജന കമ്മീഷൻ്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ലോക പരിസ്ഥിതി ദിനാചരണം – 2025 സംഘടിപ്പിച്ചു.

കമ്മീഷൻ സെക്രട്ടറി വെരി റവ.ഫാ.ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ റൈറ്റ് റവ.മോൺ. വിൻസൻ്റ് കെ. പീറ്റർ ഉത്ഘാടനം ചെയ്തു. രൂപത ശുശ്രൂഷ കോ- ഓഡിനേറ്റർ വെരി റവ.മോൺ. വി.പി. ജോസ്, കമ്മീഷൻ സെക്രട്ടറി റവ.ഫാ.ക്ലീറ്റസ്, ശ്രീ.വത്സല ബാബു, ശ്രീമതി അൽഫോൻസ ആൻ്റിൽസ്, വാർഡ് കൗൺസിലർ ശ്രീമതി അനിത, യൂണിറ്റ് സെക്രട്ടറി രൂപത പ്രതിനിധി ശ്രീ. ശശിധരൻ,ആനിമേറ്റർ ശ്രീമതി ബീന കുമാരി,ശ്രീമതി ഷീബ, കുമാരി അജിത എന്നിവർ സംസാരിച്ചു.

നെയ്യാറ്റിൻകര രൂപത വികാരി ജനറൽ റൈറ്റ് റവ.മോൺ. വിൻസൻ്റ് കെ. പീറ്റർ ഹൗസിംഗ് കോ – ഓഡിനേറ്റർ ശ്രീമതി ബിന്ദുവിന് ഫലവൃക്ഷ തൈ നൽകി ഉത്ഘാടനം ചെയ്തു.

പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി കമ്മീഷൻ സെക്രട്ടറി വെരി റവ.ഫാ.ഡെന്നിസ് മണ്ണൂർ ക്ലാസ് നയിച്ചു.

ഫെറോന, യൂണിറ്റ് തലങ്ങളിൽ കമ്മീഷൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം വിപുലമായി സംഘടിപ്പിക്കും.