നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ18-12-2024 ബുധനാഴ്ച നെയ്യാറ്റിൻകര സ്പെഷ്യൻ സബ്ജയിലിൽ ക്രിസ്തുമസ് ദിവ്യബലിയും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. NIDS ഡയറക്ടർ വെരി.റവ. ഫാ.രാഹുൽ ബി. ആൻ്റോ യുടെ മുഖ്യ കാർമികത്വത്തിൽ ജയിൽ അന്തേവാസികൾക്ക് വേണ്ടി ക്രിസ്മസ് ദിവ്യബലി അർപ്പിച്ചു. തുടർന്ന് സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ശ്രീ.ഷിജുരാജു ൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ക്രിസ്തുമസ് ആഘോഷ പൊതു സമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. NIDS ഡയറക്ടർ വെരി.റവ. ഫാ.രാഹുൽ ബി. ആൻ്റോ, കമ്മീഷൻ സെക്രട്ടറി ശ്രീമതി അൽഫോൻസ ആൻ്റിൽസ് തുടങ്ങിയവർ സംസാരിച്ചു. ക്രിസ്തുമസ് കേക്ക് മുറിക്കുകയും ജയിൽ അന്തേവാസികൾക്ക് നൽകുകയും ചെയ്തു. പൊതുസമ്മേളനത്തിന് ശേഷം ഓലത്താന്നി NIDS യൂണിറ്റിലെ വനിതാ വേദി അംഗങ്ങളുടെയും കിളിയൂർ, ആറയൂർ NIDS യൂണിറ്റിലെ കലാകാരികളുടെയും ജയിൽ ജീവനക്കാരുടെയും വിവിധ കലാപരിപാടികൾ ക്രിസ്തുമസ് ആഘോഷത്തെ വർണാഭകരമാക്കി. NIDS യൂണിറ്റ് സെക്രട്ടറിമാരുടെയും യൂണിറ്റ് അംഗങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടായിരുന്നു.
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG_20250101_00022-1-718x1024.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG_20250101_0001-1-1024x946.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG-20241218-WA0077-1024x576.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG-20241218-WA0058-1024x576.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG-20241218-WA0069-1024x576.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG-20241218-WA0063-1024x576.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG-20241218-WA0065-1024x576.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG-20241218-WA0103-1024x576.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG-20241218-WA0083-1024x576.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG-20241218-WA0079-1-1024x596.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG-20241218-WA0085-1024x576.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG-20241218-WA0078-1-1024x768.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG-20241218-WA0091-1024x576.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG-20241218-WA0093-1024x576.jpg)
![](https://nidsneyyattinkara.com/wp-content/uploads/2024/12/IMG-20241218-WA0087-1024x576.jpg)