ശശികുമാർ

നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ഒന്നാമത്തെ ബാച്ചിൽ            ( PKKLTHINDS3122401 – Batch ID 01) വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം 04-12-2024 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു. NIDS ഡയറക്ടർ വെരി റവ. ഫാ.രാഹുൽ ബി. ആന്റോ അധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര ലത്തീൻ രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ലൈവിലിഹുഡ് അസിസ്റ്റന്റ് മാനേജർ ബിജു സി.സി., കമ്മീഷൻ സെക്രട്ടറി വെരി.റവ. ഫാ.ഡെന്നിസ് മണ്ണൂർ, NIDS പ്രോജക്ട് ഓഫീസർ മൈക്കിൾ, NIDS അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ബിജു ആന്റണി,NIDS നഴ്സറി കോഡിനേറ്റർ ലളിത, ഷൈനി ടീച്ചർ,അസോസിയേഷൻ പ്രസിഡൻ്റ് തങ്കമണി, വിദ്യാർത്ഥി പ്രതിനിധി സൗമ്യ പി.റ്റി., പ്രോഗ്രാം കോഡിനേറ്റർ ജയരാജ് എന്നിവർ സംസാരിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും മെഡലും നൽകി. ആദ്യ ബാച്ചിൽ മികച്ച വിദ്യാർത്ഥിയായി തെരഞ്ഞെടുത്ത സൗമ്യ പി.റ്റി.യെ ട്രോഫി നൽകി ആദരിച്ചു. വിദ്യാർത്ഥികളായ അജ്മൽ, വിബിൻ, ഷാഹുൽ സ്റ്റീഫൻ എന്നിവരെയും മൊമൻ്റോ നൽകി ആദരിച്ചു. സി.ബി.ആർ. കോഡിനേറ്റർ ശശികുമാർ, അദ്ധ്യാപികമാരായ ദീപ്തി,സോന എന്നിവർ കോഴ്സിന് നേതൃത്വം നൽകുന്നു.