നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് വേണ്ടി നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ അഞ്ചാമത്തെ ബാച്ചിൻ്റെ ട്രെയിനിംഗിൻ്റെ ഭാഗമായി 28-07-2025 തിങ്കളാഴ്ച നെയ്യാറ്റിൻകര രാമചന്ദ്രൻ ടെക്സ്റ്റയിൽസ് സന്ദർശിച്ചു. എല്ലാ കുട്ടികൾക്കും ടെക്സ്റ്റയിൽസിൻ്റെ വിവിധ Department നെ കുറിച്ച് അഡ്മിനിസ്ട്രേറ്റീവ് മാനേജർ ശ്രീ.അലക്സാണ്ടർ വിശദമായി ക്ലാസ് എടുത്തു. രാമചന്ദ്രൻ ടെക്സിൽസിലെ സ്റ്റോർ മാനേജർ ശ്രീമതി സൗമ്യ,കസ്റ്റമർ കെയർ സ്റ്റാഫ് ശ്രീമതി രാധിക, പ്രോഗ്രാം കോ-ഓഡിനേറ്റർ ശ്രീ. ജയരാജ് എന്നിവർ സംസാരിച്ചു. ഒരു സ്ഥാപനത്തിൽ എങ്ങനെ ജോലി ചെയ്യേണ്ട വിവിധ വശങ്ങളെ പറ്റി ബോധ്യം ലഭിച്ചു.