നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷി സ്വയംസഹായ സംഘങ്ങളിലെ വിദ്യാർത്ഥികൾക്ക് 28-06-2025 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. NIDS പ്രസിഡൻ്റ് മോൺ.ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. വിൻസൻ്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. NIDS ഡയറക്ടർ വെരി.റവ. ഫാ.രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശം നൽകി. പ്രോജക്ട് ഓഫീസർ ശ്രീ.മൈക്കിൾ, അസോസിയേഷൻ പ്രസിഡന്റ് ശ്രീ തങ്കമണി, അസി.പ്രൊജക്ട് ഓഫീസർ ശ്രീ. ബിജു ആൻ്റണി, ശ്രീ. ജോർജ്ജ്, അസോസിയേഷൻ സെക്രട്ടറി ശ്രീമതി സൗമ്യ പി.റ്റി., അസോസിയേഷൻ അംഗം ശ്രീ ഫ്രാൻസിസ്, എന്നിവർ സംസാരിച്ചു. ശ്രീ. മൈക്കിൾ, ശ്രീ. ജോർജ്ജ് എന്നിവരെ യോഗത്തിൽ ആദരിച്ചു. സി.ബി.ആർ. കോ-ഓഡിനേറ്റർ ശ്രീ. ശശികുമാർ, പ്രോഗ്രാം കോ ഓഡിനേറ്റർ ശ്രീ. ജയരാ