ഭിന്നശേഷി വാർഷികാഘോഷത്തിൻ്റെ ഭാഗമായി 30-11-2025 ഞായറാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ വച്ച് NIDS ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി സ്വയം സഹായ സംഘാംഗങ്ങളെ ഉൾപ്പെടുത്തി കലാകായിക മത്സരം സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ തങ്കമണി ഉത്ഘാടനം ചെയ്തു. കലാകായിക മത്സരം അംഗങ്ങൾക്ക് ആവേശം പകർന്ന അനുഭവമായി. CBR കോ- ഓഡിനേറ്റർ ശ്രീ. ശശികുമാർ, ശ്രീ. ജയരാജ് എന്നിവർ നേതൃത്വം നൽകി.








