നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി പാറശാല മേഖല കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ പൊൻവിള വിൻസൻ്റ് ഡി പോൾ പാരിഷ് ഹാളിൽ വച്ച് 17-08-2025 ഞായറാഴ്ച ഉച്ചയ്ക്ശേഷം 02.00 മണിക്ക് ചിങ്ങം -1 കർഷക ദിനാചരണം സംഘടിപ്പിച്ചു. NIDS പാറശാല മേഖല കോ-ഓഡിനേറ്റർ റവ.ഫാ. രാജേഷ് എസ് കുറിച്ചിയിൽ അധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ വെരി റവ. ഫാ. രാഹുൽ ബി. ആൻ്റോ ഉദ്ഘാടനം ചെയ്തു. ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗിരിജ, മേഖല ആനിമേറ്റർ ശ്രീമതി ക്രിസ്റ്റൽ ഭായി, മേഖല സെക്രട്ടറി ശ്രീ. ശശികുമാർ, ആറയൂർ യൂണിറ്റ് സെക്രട്ടറി ശ്രീ.സാം ലീവൻസ്, കമ്മീഷൻ പ്രതിനിധി ശ്രീ. സുരേഷ്ബാബു, പൊൻവിളയൂണിറ്റ് സെക്രട്ടറി ശ്രീമതി മേരി ബേബി ഷൈല എന്നിവർ സംസാരിച്ചു. മികച്ച ബാലകർഷകയായി തിരഞ്ഞെടുക്കപ്പെട്ട ആറയൂർ സെൻ്റ് ജോസഫ് യു.പി. സ്കൂളിലെ കർഷക ക്ലബ്ബ് വിദ്യാർത്ഥിനി കുമാരി ഗുരുവന്ദന കാർഷിക അനുഭവം പങ്കുവെച്ചു. വീട്ട് വളപ്പിലെ കൃഷി ശ്രീ.ഷൈജു (പോരന്നൂർ യൂണിറ്റ്), സമഗ്രകൃഷി ശ്രീമതി ലീല, ടെറസിലെ കൃഷി ശ്രീമതി ദീപ്തി (മര്യാപുരം യൂണിറ്റ്), ക്ഷീര കർഷക ശ്രീമതി ഓമന (മര്യാപുരം യൂണിറ്റ്), ബാലകർഷക കുമാരി ഗുരുവന്ദന എന്നീ കർഷകരെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു.