[4:02 pm, 17/08/2025] Sasikumar: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ മേഖല തലങ്ങളിൽ ചിങ്ങം-1 കർഷക ദിനാചരണം സംഘടിപ്പിച്ചു. ബാലരാമപുരം ഫെറോന അരംമുഗൾ നിത്യസഹായ മാതാ ദൈവാലയ പാരിഷ് ഹാളിലും പാറശാല മേഖലയിൽ പൊൻവിള പാരീഷ് ഹാളിലും ചുള്ളിമാനൂർ മേഖലയിൽ തേവൻപാറ പാരീഷ് ഹാളിലും വ്ലാത്താങ്കര മേഖലയിൽ വ്ലാത്താങ്കര സ്വർഗ്ഗാരോപിത മാത ദൈവാലയത്തിലും കാട്ടാക്കട മേഖലയിൽ തൂങ്ങാംപാറ പാരീഷ് ഹാളിലും ആര്യനാട് മേഖലയിൽ ആര്യനാട് ഫെറോന സെൻ്ററിലും നെടുമങ്ങാട് മേഖലയിൽ നെടുമങ്ങാട് ഫെറോന സെൻ്ററിലും പെരുങ്കടവിള ഫെറോനയിൽ പെരുങ്കടവിള പാരീഷ് ഹാളിലും കട്ടയ്ക്കോട് മേഖലയിൽ പേയാട് സെൻ്റ് സേവ്യേഴ്സ് പാരിഷ് ഹാളിലും ഉണ്ടൻകോട് മേഖലയിൽ ഉണ്ടൻകോട് പാരീഷ് ഹാളിലും നെയ്യാറ്റിൻകര മേഖലയിൽ ഓലത്താന്നി പാരീഷ് ഹാളിലും വച്ച് സംഘടിപ്പിച്ചു. എല്ലാ മേഖലകളിലും തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ആദരിച്ചു. ദീപിക ദിനപത്രത്തിൻ്റെ കർഷകൻ മാസികയുടെ സ്റ്റാളും ജൈവ പച്ചക്കറി വിപണനമേളയും കർഷക ദിനാചരണ പരിപാടികൾക്ക് വർണാഭകരമായിരുന്നു.മേഖല ആനിമേറ്റർമാരും NIDS ഫെറോന സമിതിയും നേതൃത്വം നൽകി.